“അതിഥി തൊഴിലാളികൾ” എന്ന ഓമനപ്പേര് കൊടുത്ത് നമ്മൾ ആദരിച്ചവരിൽ പലരും  കൊടും ക്രിമിനലുകൾ ; പായിപ്പാട്ടും, പൂവൻതുരുത്തിലും ,കോട്ടയം മാർക്കറ്റിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഏറെയും ക്രിമിനലുകൾ ;  കോട്ടയം നഗരത്തിലെ പച്ചക്കറി തട്ടുകളിൽ പച്ചക്കറി വിൽപന പേരിന് മാത്രം ; നടക്കുന്നത് കഞ്ചാവു മുതൽ ബ്രൗൺ ഷുഗർ വരെയുള്ള മയക്കുമരുന്ന് കച്ചവടം; കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ഒറ്റ അന്യ സംസ്ഥാനക്കാരനും ലൈസൻസില്ല; തിരിഞ്ഞ് നോക്കാതെ  മോട്ടോർ വാഹന വകുപ്പ് !

“അതിഥി തൊഴിലാളികൾ” എന്ന ഓമനപ്പേര് കൊടുത്ത് നമ്മൾ ആദരിച്ചവരിൽ പലരും കൊടും ക്രിമിനലുകൾ ; പായിപ്പാട്ടും, പൂവൻതുരുത്തിലും ,കോട്ടയം മാർക്കറ്റിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഏറെയും ക്രിമിനലുകൾ ; കോട്ടയം നഗരത്തിലെ പച്ചക്കറി തട്ടുകളിൽ പച്ചക്കറി വിൽപന പേരിന് മാത്രം ; നടക്കുന്നത് കഞ്ചാവു മുതൽ ബ്രൗൺ ഷുഗർ വരെയുള്ള മയക്കുമരുന്ന് കച്ചവടം; കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ഒറ്റ അന്യ സംസ്ഥാനക്കാരനും ലൈസൻസില്ല; തിരിഞ്ഞ് നോക്കാതെ മോട്ടോർ വാഹന വകുപ്പ് !

സ്വന്തം ലേഖകൻ

കോട്ടയം :”അതിഥി തൊഴിലാളികൾ” എന്ന ഓമനപ്പേര് കൊടുത്ത് നമ്മൾ ആദരിച്ചവരിൽ പലരും കൊടും ക്രിമിനലുകളാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തി മാന്യമായി തൊഴിലെടുത്ത് മടങ്ങുന്നത് ചെറിയ ശതമാനം മാത്രം തൊഴിലാളികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരിൽ ഏറിയപങ്കും കൊടും ക്രിമിനലുകളാണ്. ഇവരുടെ കണക്കോ രേഖകളോ തൊഴിൽ വകുപ്പിന്റെ പക്കലില്ലെന്നതാണ് വസ്തുത.

പായിപ്പാട്ടും, പൂവൻതുരുത്തിലും ,കോട്ടയം മാർക്കറ്റിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഏറെയും ക്രിമിനലുകളാണ്. കോട്ടയം നഗരത്തിലെ പച്ചക്കറി തട്ടുകളിൽ പേരിന് മാത്രം പച്ചക്കറി വിൽക്കുകയും ഇതിന്റെ മറവിൽ കഞ്ചാവും, നിരോധിത പുകയില ഉൽപന്നങ്ങളും , മദ്യവും മുതൽ ബ്രൗൺ ഷുഗർ വരെയുള്ള മയക്കുമരുന്നുകളാണ് ഈ തട്ടുകളിൽ വിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യമായി പച്ചക്കറി വിൽപ്പനയും രഹസ്യമായി ബ്രൗൺ ഷുഗർ വിൽപനയും നടത്തിവന്ന ഇതര സംസ്ഥാനക്കാനെ കോട്ടയത്ത് പിടികൂടിയത് കഴിഞ്ഞ മാസമാണ്. 100 മില്ലിഗ്രാമിന് 5000 രൂപയ്ക്ക് ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന അസം സ്വദേശി രാജികുൾ അലമിനെയാണ് എക്സൈസ് പിടികൂടിയത്. നാലു ലക്ഷത്തോളം രൂപയുടെ ബ്രൗൺ ഷുഗർ ആണ് അന്ന് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കോട്ടയം നീലിമംഗലത്ത്
പഴം പച്ചക്കറി വിൽപ്പനയുടെ മറവിലായിരുന്നു ബ്രൗൺ ഷുഗർ വിൽപ്പന.

പച്ചക്കറി, ഫ്രൂട്സ് കടകളുടെ പേര് പറഞ്ഞ് കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ഒറ്റ അന്യ സംസ്ഥാനക്കാരനും ലൈസൻസില്ല വിവരമാണ് ഞെട്ടിക്കുന്നത്. ഇത്തരക്കാർ ഓടിക്കുന്ന വാഹനമിടിച്ച് അപകടമുണ്ടായി ആരെങ്കിലും മരണപ്പെട്ടാൽ നയാ പൈസാ നഷ്ടപരിഹാരം ഇത് മൂലം ലഭിക്കില്ല.

ഇത്തരക്കാരുടെ വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ മോട്ടോർ വാഹന വകുപ്പോ, പൊലീസോ തയ്യാറാകുന്നുമില്ല. ഹെൽമറ്റ് വേട്ടയും, സീറ്റ് ബെൽറ്റ് വേട്ടയിലുമാണ് അവർക്ക് താൽപര്യം.

വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ആയിരക്കണക്കിന് തൊഴിലാളികളണ് കോട്ടയം നഗരത്തിൽ തമ്പടിച്ചിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അന്യസംസ്ഥാനത്ത് കേസുകളിൽ ഉൾപ്പെട്ടവരും മറ്റും കേരളത്തിലേക്കാണ് കൂടുതലായി എത്തുന്നത്. ജില്ലയിലെ മിക്ക പച്ചക്കറി കടകളിലും ഹോട്ടലുകളിലും മീൻ കടകളിലേയും ജോലിക്കാർ ഈ ഭായിമാരാണ്.

പെട്ടി വണ്ടികളിലും മറ്റും പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്. തിരക്കില്ലാത്ത ഇടവഴികളിലും, വീടുകളുടെ പരിസരത്തും പ്രധാന റോഡുകളിലുമെല്ലാം കച്ചവടത്തിൽ എത്തുന്നത് ഇവരാണ്. പകൽ സമയത്ത് മിക്ക വീടുകളിലും സ്ത്രീകൾ മാത്രമാകും ഉള്ളത്. ഇവരാണ് സാധനങ്ങൾ വാങ്ങാൻ വരുന്നതും . ഇത്‌ മനസ്സിലാക്കുന്ന ഭായിമാർ ചുറ്റുപാടുകൾ നിരീക്ഷിച്ച് സ്ത്രീകളെ ആക്രമിക്കാനും മടിക്കില്ല. വലിയ ആപത്തിലേക്കാണ് ഇത് വഴി വെക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്ന കരാർ ഉടമകൾ ജില്ലാ ലേബർ ഓഫീസിൽ നിന്നും ലൈസൻസ് എടുത്തു നൽകേണ്ടതുണ്ട്, ആധാർ കാർഡ് ഫോട്ടോ കോപ്പി എന്നിവ സൂക്ഷിക്കണം. ചികിത്സയ്ക്കായി ആവാസ് യോജന കാർഡ് എടുക്കണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ജില്ലയിൽ മിക്ക ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. പിടിച്ചുപറിയോ കൊലപാതകമോ നടത്തി ഇവിടെ നിന്നും മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന ഇവരെ പിടികൂടാനും സാധിക്കില്ല.