video

00:00

പത്തിലധികം ജീവനക്കാർക്ക് കോവിഡ് : വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും എസ്.എച്ച് മൗണ്ടിലെ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസുമടക്കം മൂന്ന് സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ

പത്തിലധികം ജീവനക്കാർക്ക് കോവിഡ് : വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും എസ്.എച്ച് മൗണ്ടിലെ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസുമടക്കം മൂന്ന് സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ. ഗാന്ധിനഗറിലെ പ്രൊവിഡന്റ്‌സ് ഹോം, എസ്.എച്ച്. മൗണ്ടിലെ പോപ്പുലർ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡ്, വൈക്കം ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രി എന്നിവ ഇൻസ്റ്റിറ്റിയൂഷണൽ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

മൂന്നു സ്ഥാപനങ്ങളിലും ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജോസ്‌കോയും ക്യൂ.ആർ.എസുമടക്കം ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group