video
play-sharp-fill

ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സുമായി മഞ്ഞപ്പട ; നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ്

ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സുമായി മഞ്ഞപ്പട ; നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ (ഇരുപത് ലക്ഷം) ഫോളോവേഴ്‌സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. സമ്പന്നമായ ഒരു ഫുട്‌ബോൾ പാരമ്പര്യമാണ് കേരളത്തിനുള്ളത്, ഇത്തരം നാഴികക്കല്ലുകൾ കായികവിനോദത്തോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും വർധിച്ചു വരുന്ന ആരാധകരുടെ സ്‌നേഹത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

ഞങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്‌ബോൾ ക്ലബ്ബാണെന്നും, രാജ്യത്ത് കൂടുതൽ ആരാധകർ പിന്തുടരുന്ന സ്‌പോർട്‌സ് ക്ലബ്ബുകളിലൊന്നാണെന്നും അറിയുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെബിഎഫ്‌സി കഴിഞ്ഞ ആറ് വർഷത്തിനിടെ ബ്രാൻഡ് അതിശക്തമായി വളർന്നു, ഇത്തരം നാഴികക്കല്ലുകൾ ക്ലബിന്റെ വാണിജ്യപരമായ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നു. ഞങ്ങളുടെ ക്ലബ്ബിനായി സ്ഥാപിക്കപ്പെട്ട മൂലതത്ത്വങ്ങളും കാഴ്ച്ചപ്പാടും, ഫുട്‌ബോൾ ക്ലബ്ബിന്റെ എല്ലാ വശങ്ങളിലും ശക്തവും ദൃഢമായും തുടരുമെന്നും നിഖിൽ ഭരദ്വാജ് വ്യക്തമാക്കി.

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സ്‌പോർട്‌സ് ക്ലബ്ബായി മാറുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം .