
മാന്നാർ: മോർഫിംഗിലൂടെ യുവതിയുടെ ചിത്രം നഗ്നചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം കടവൂർ വിളയില്‍കിഴക്കെതില്‍ ജിഷ്ണു (19)വിനെയാണ് ആണ് യുവതിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമില്‍ നിന്നും ശേഖരിച്ച യുവതിയുടെചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കള്‍ക്കും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ജിഷ്ണു അയച്ചു കൊടുക്കുകയായിരുന്നു.സുഹൃത്തുക്കളിലൂടെ വിവരം ലഭിച്ച യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.
മറ്റൊരു സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 27കാരന് തടവും പിഴയും ശിക്ഷ വിധിച്ചു. പന്ത്രണ്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു 23 വർഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group