play-sharp-fill
ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

സ്വന്തം ലേഖകൻ

ഡല്‍ഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോംമാണ് റിപ്പോര്‍‍ട്ട് ചെയ്തത്.ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി വാർത്തയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു.

യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിനോടും പ്രതികരിച്ചില്ലെന്നാണ് വിവരം.

Tags :