ഫോട്ടോകള്‍ ക്രോപ്പ് ആകുന്നു എന്ന പ്രശ്നത്തിന് പരിഹാരമായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ

Spread the love

തിരുവനന്തപുരം: ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റയ്ക്കുള്ളത്.

ഇന്‍സ്റ്റയില്‍ മുമ്ബ് ചില ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ അവ ക്രോപ്പായി പോകുന്നതും, കറുത്ത ബോര്‍ഡറുകള്‍ പ്രത്യക്ഷപ്പെടുന്നതുമായ പ്രശ്നം പല മെറ്റ ഉപഭോക്താക്കളും നേരിട്ടിരുന്നു. എന്നാല്‍ ഇനി ആ ന്യൂനത നിങ്ങളുടെ ചിത്രങ്ങളെ അപൂര്‍ണമാക്കില്ല.

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ 3:4 aspect ratio-യില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വെര്‍ട്ടിക്കല്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ 4:5 ആസ്‌പെക്റ്റ് റേഷ്യോയായിരുന്നു നേരത്തെ ഇന്‍സ്റ്റഗ്രമില്‍ ലഭ്യമായിരുന്നത്. ഇത് ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യപ്പെടാനും, അല്ലെങ്കില്‍ വശങ്ങളില്‍ കറുത്ത നിറത്തില്‍ ബോര്‍ഡറുകള്‍ പ്രത്യക്ഷപ്പെടാനും ഇടവരുത്തിയിരുന്നു. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഫുള്‍ ഫ്രെയിം ലഭ്യമാവുന്നില്ല എന്നതായിരുന്നു ഇതിലെ സാങ്കേതിക പ്രശ്‌നം. ഈ പ്രശ്നം ചിത്രങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നതായി യൂസര്‍മാരുടെ വ്യാപക പരാതിയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ഈ ന്യൂനത പരിഹരിക്കാന്‍ ഫോട്ടോകള്‍ 3:4 ആസ്‌പെക്റ്റ് റേഷ്യോയില്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഇന്‍സ്റ്റഗ്രാമില്‍ മെറ്റ അവതരിപ്പിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഫോട്ടോകള്‍ ഇനി മുതല്‍ 3:4 ആസ്‌പെക്റ്റ് റേഷ്യോയിലും ഇന്‍സ്റ്റയില്‍ അപ്‌ലോഡ് ചെയ്യാം. ചിത്രങ്ങള്‍ അപ്പ് ചെയ്യുമ്ബോള്‍ ഫുള്‍ ഫ്രെയിമും പൂര്‍ണതയും വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഗുണകരമാകും. ഫോട്ടോ ക്രോപ്പ് ചെയ്യപ്പെടും എന്ന പേടി ഒഴിവാക്കാം.