play-sharp-fill
“അച്ചടക്കലംഘനം വെച്ചു പൊറുപ്പിക്കില്ല” ; എംഎൽഎ  പി വി അൻവറിൻ്റെ ആരോപണത്തിൽ എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

“അച്ചടക്കലംഘനം വെച്ചു പൊറുപ്പിക്കില്ല” ; എംഎൽഎ  പി വി അൻവറിൻ്റെ ആരോപണത്തിൽ എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായി നിലമ്പൂർ എംഎൽഎ  പി വി അൻവർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുമെന്നും, അച്ചടക്കലംഘനം വെച്ചു പൊറുപ്പിക്കില്ലെന്നും തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എഡിജിപി വേദിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിജിപി ഷേഖ് ദർവേസ് സാഹിബ് ആണ് കേസ് അന്വേഷിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ആർ അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളണ് ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉന്നയിച്ചിരുന്നത്.സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്.

പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.  ആ സമയത്ത് ‘അവരൊക്കെ കമ്മികൾ അല്ലെ’ എന്നായിരുന്നു അജിത്കുമാർ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി, പൊലീസ് ഇടപെട്ടില്ല, നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നുമായിരുന്നു പി വി അൻവറിന്റെ ആരോപണം .

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം  നാട്ടകം ഗസ്‌റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ ചർച്ച നടത്തിയിരുന്നു. ഇതിൽ ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.