
കോട്ടയം: ഇന്ന് കര്‍ക്കിടകം ഒന്ന്. ഇനി രാമായണ പാരായണ നാളുകള്‍.
പഞ്ഞ മാസമെന്നും കള്ള കർക്കിടകമെന്നുമൊക്കെയാണ് കര്‍ക്കിടക മാസത്തെ പഴമക്കാര്‍ പറയുക. ഇന്നത്തെക്കാളും അധികം മഴയുണ്ടായിരുന്നു പണ്ടത്തെ കർക്കിടകത്തിൽ. അതിനാൽ പണിക്കൊന്നും
പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം.
കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം.
കേള്‍വിയില്‍ സുകൃതമേകാന്‍ രാമകഥകള്‍ പെയ്യുന്ന കര്‍ക്കിടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.