video
play-sharp-fill

ഇന്ന് സിനിമാ സീരിയൽ ചിത്രീകരണമില്ല: ഫെഫ്ക തൊഴിലാളി സംഗമം ഇന്ന് കൊച്ചിയിൽ

ഇന്ന് സിനിമാ സീരിയൽ ചിത്രീകരണമില്ല: ഫെഫ്ക തൊഴിലാളി സംഗമം ഇന്ന് കൊച്ചിയിൽ

Spread the love

 

കൊച്ചി: മലയാള ചലച്ചിത്ര , സീരിയൽ , വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് സമ്പൂർണ്ണ അവധി . മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമം പ്രമാണിച്ചാണ് സാങ്കേതിക പ്രവർത്തകർ ഇന്ന് ചിത്രീകരണം , അനുബന്ധ പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നത്.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സംഗമം . മോഹൻലാൽ , ടോവിനോ തോമസ് ,ജോജു ജോസഫ്,ജനാർദ്ദനൻ ,സിദ്ദിഖ്, ഉർവശി ,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ഫെഫ്കയിലെ സംഘടനകളിൽപ്പെട്ട 5000 ത്തിലേറെ സാങ്കേതിക പ്രവർത്തകർ സംഗമത്തിൽ പങ്കെടുക്കും.

ഫെഫ്ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെൽഫയർ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾക്ക് 3000 രൂപയാണ് പ്രീമിയം . പ്രീമിയം അതത് അംഗസംഘടനകൾ തന്നെയാണ് വഹിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പദ്ധതി പ്രബല്യത്തിൽ വരിക. കുടുംബാംഗങ്ങൾ അടുത്തില്ലാത്ത ഘട്ടത്തിൽ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാൻ ബൈസ്റ്റാൻഡേഴ്സിനെ ഫെഫ്ക നിയോഗിക്കും.