video
play-sharp-fill
ഇന്നസെന്റിന് വിട നല്‍കാനൊരുങ്ങി ‘പാര്‍പ്പിടം’; സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിൽ;  വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്ക്

ഇന്നസെന്റിന് വിട നല്‍കാനൊരുങ്ങി ‘പാര്‍പ്പിടം’; സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിൽ; വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്ക്

സ്വന്തം ലേഖിക

തൃശൂര്‍: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് ജന്മനാട് ഇന്ന് വിട ചൊല്ലും.

ഔദ്യോഗിക ബഹുമതികളോടെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിലാണ് സംസ്‌കാരം. ഒന്‍പതരയോടെ ഭൗതിക ശരീരം ‘പാര്‍പ്പിടം’ എന്ന വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിനാളുകളാണ് പ്രിയ താരത്തെ അവസാനമായി ഒരുനോക്കുകാണാനായി വീട്ടിലെത്തുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള രാഷ്ട്രീയ – ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഭൗതിക ശരീരം ഇന്നലെ രാവിലെ എട്ട് മുതല്‍ 11.30 വരെ എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇടവേള ബാബു, രണ്‍ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങി ‘അമ്മ’യുടെ ഭാരവാഹികള്‍ പൊതുദര്‍ശനത്തിന് നേതൃത്വം നല്‍കി.

11.30ന് കെ.എസ്.ആര്‍.ടി.സിയുടെ അലങ്കരിച്ച എ.സി ലോഫ്ലോര്‍ ബസില്‍ മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നു.
ഉച്ചയ്ക്ക് രണ്ടര മുതല്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടങ്ങി.

ശേഷം മൃതദേഹം ‘പാര്‍പ്പിടത്തിലേക്ക്’ കൊണ്ടുവരികയായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു.