വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി: നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ചയുടൻ കൊലപ്പെടുത്തിയ ആൺ സുഹൃത്ത് അറസ്റ്റിൽ

Spread the love

 

വയനാട്: നേപ്പാൾ സ്വദേശിനിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്തും ആൺസുഹൃത്തിന്റെ മാതാപിതാക്കളും അറസ്റ്റിൽ. റോഷൻ സൗദ് (20) മാതാപിതാക്കളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45) എന്നിവരാണ് അറസ്റ്റിലായത്.

 

കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന നേപ്പാൾ സെമിൻപൂൾ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2023 മേയിലായിരുന്നു കേസിനാസ്പ‌ദമായ സംഭവം.

 

കല്പറ്റ പള്ളിത്താഴെയുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന ഏഴുമാസം ഗർഭിണിയായ യുവതിക്ക് ആൺ സുഹൃത്ത് റോഷനും മഞ്ജു സൗദും ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകി. രണ്ടു ദിവസങ്ങൾക്കു ശേഷം ശുചിമുറിയിൽ യുവതി പ്രസവിച്ചു. കുഞ്ഞിനെ മഞ്ജു സൗദ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിൽക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കുഞ്ഞിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.