
സ്വന്തം ലേഖകൻ
കോട്ടയം : ഇന്‍ഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമകളുടെ ചിത്രീകരണം അന്യസംസ്ഥാനങ്ങളിലേക്ക്.
ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കും