മധ്യപ്രദേശിലെ ഇൻഡോറിൽ വൻ അഗ്നിബാധ; ഏഴ് പേർക്ക് ദാരുണാന്ത്യം 

Spread the love

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. ജനസാന്ദ്രത കൂടുതലുള്ള ബ്രിജേശ്വരി അനെക്സ് പ്രദേശത്ത് രാവിലെ നാലോടെയാണ് അഗ്നിബാധ ഉണ്ടായത്. ചാർജിംഗിലായിരുന്ന ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

video
play-sharp-fill

തീ സമീപത്തെ വീടുകളിലേക്ക് പടർന്നതോടെ സ്ഥിതി ഗുരുതരമായി. ഒരു വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തിലധികം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ അതിവേഗത്തിൽ വ്യാപിച്ചു. പ്രദേശവാസികൾ ഭീതിയിലാഴ്ത്തപ്പെട്ട സാഹചര്യത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഇൻഡോർ പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അപകടകാരണം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി കൈലാഷ് വിജയവർഗിയ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group