ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ ദഫ് മുട്ട് മലയാളി പെൺകുട്ടികൾക്ക്

Spread the love

സ്വന്തം ലേഖകൻ
ആന്ധ്രപ്രദേശില്‍ നടന്ന ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റില്‍ ഫോക് ആര്‍ട്സ് കള്‍ച്ചറല്‍ ഫോറത്തിലെ കലാകാരികള്‍ അവതരിപ്പിച്ച ദഫ് മുട്ട് വണ്ടര്‍ ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് നേടി.ആന്ധ്രയിലെ കര്‍ണ്ണൂരിലാണ് 28, 29, 30 തീയതികളില്‍ നൃത്യ ജ്യോതി ഫൈന്‍ ആര്‍ട്സ് ആഭിമുഖ്യത്തില്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നടന്നത്.15 സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറില്‍ പരം കലാകാരന്‍മാര്‍ അണിനിരന്ന 20 ല്‍പരം നൃത്തങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ ഭാഗമായിരുന്നു മലയാളി പെണ്‍കുട്ടികളുടെ ദഫ്മുട്ടെന്ന് സംഘത്തെ നയിച്ച മുജീബ് പാടൂര്‍, റഹീന കൊളത്തറഎന്നിവര്‍ അറിയിച്ചു. നിഹ ഫാത്തിമ, റിഫാനത്തുല്‍ ആമിന, ഷംന ഷറിന്‍, അസ്ഹ ഫാത്തിമ, ഇന്‍ഷ ഫാത്തിമ, റൈസ സാലിഹ്, ഷിദഫാത്തിമ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.