video
play-sharp-fill
വിമർശകർക്ക് മറുപടിയുമായി ഇന്ത്യയുടെ ഉസൈൻ ബോൾട്ട്; മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരു മാസത്തെ സമയം വേണം

വിമർശകർക്ക് മറുപടിയുമായി ഇന്ത്യയുടെ ഉസൈൻ ബോൾട്ട്; മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരു മാസത്തെ സമയം വേണം

സ്വന്തം ലേഖകൻ

ബംഗളൂരു: വിമർശകർക്ക് മറുപടിയുമായി ഇന്ത്യയുടെ ഉസൈൻ ബോൾട്ട്.മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരുമാസത്തെ സമയം വേണമെന്ന് ഇന്ത്യൻ ഉസൈൻ ബോൾട്ട്’ എന്ന വിശേഷണം നേടിയ കമ്പള(കാളയോട്ടം) മത്സര താരം ശ്രീനിവാസ ഗൗഡ.

 

സായിയുടെ ട്രയൽസിൽ പങ്കെടുക്കില്ലെന്നും പറഞ്ഞെന്നും അദേഹത്തിന് ഓട്ട മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഓടി എത്താൻ സാധിക്കില്ലെന്നും മറ്റും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗൗഡ തന്റെ നിലപാടറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കമ്പള മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരുമാസത്തെ സമയം വേണമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ സായിയുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവില്ല. കമ്പളയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഒരു മാസം വേണമെന്ന് ആവശ്യപ്പെടുന്നത്. മാർച്ച് ആദ്യ വാരത്തോടെ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ശാരീരികക്ഷമത കൂടി പരിഗണിച്ചതിന് ശേഷം സായ് അധികൃതരെ ബന്ധപ്പെടും – ഗൗഡ പറഞ്ഞു.

 

ഓട്ടമത്സരത്തിലെ ലോക റെക്കോർഡുകാരൻ ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയതോടെയാണ് നിർമാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡക്ക് ‘ഇന്ത്യൻ ഉസൈൻ ബോൾട്ട്’ എന്ന വിളിപ്പേര് വീണത്.

 

ഫെബ്രുവരി ഒന്നിന് നടന്ന മത്സരത്തിൽ 142.5 മീറ്റർ ദൂരം 13.62 സെക്കൻഡിൽ കാളകളോടൊപ്പം ഗൗഡ ഓടിയെത്തുകയായിരുന്നു. ഇത് 100 മീറ്ററിലേക്ക് ചുരുക്കുമ്പോഴാണ് 9.55 സെക്കൻഡ് എന്ന റെക്കോർഡ് സമയമാകുന്നത്. 9.58 സെക്കൻഡാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ്.