play-sharp-fill
ഇതാണ് മാതൃകാ അദ്ധ്യാപിക; കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ പുസ്തകത്തിൽ വയ്ക്കാൻ കൃപാസനം പത്രം വിതരണം ചെയ്തു; സർക്കാർ സ്കൂൾ അദ്ധ്യാപിക തെറിച്ചു

ഇതാണ് മാതൃകാ അദ്ധ്യാപിക; കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ പുസ്തകത്തിൽ വയ്ക്കാൻ കൃപാസനം പത്രം വിതരണം ചെയ്തു; സർക്കാർ സ്കൂൾ അദ്ധ്യാപിക തെറിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: സ്കൂളിന് നൂറ് ശതമാനം വിജയം നേടാനും , കുട്ടികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ പാഠപുസ്തകത്തിൽ വയ്ക്കാനും  സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത് ഒരു മാതൃകാ അദ്ധ്യാപിക…!
പട്ടണക്കാട് എസ്സിയു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂസഫിന എന്ന അധ്യാപികയാണ് സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്തത്. ഇതേ തുടർന്ന് അദ്ധ്യാപികയെ സ്ഥലം മാറ്റി.
അധ്യാപിക എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി സ്‌കൂളിലെത്തി. തുടര്‍ന്ന് അധ്യാപികയ്ക്ക് മെമ്മോ നല്‍കാന്‍ സ്‌കൂള്‍ അധികാരികള്‍ തയ്യാറായത്. ഹൈസ്‌ക്കൂള്‍ അധ്യാപികയായ ജോസഫിനയുടെ നടപടിക്കെതിരെ രക്ഷിതാക്കളും ഇതര മത വിശ്വാസികളും പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സകൂൾ കുട്ടികൾക്ക് നന്മയുടെയും കഠിനാധ്വാനത്തിന്റെയും പാഠം പകർന്ന് നൽകേണ്ട അദ്ധ്യാപിക തന്നെയാണ് ഇത്തരത്തിൽ തന്റെ കുട്ടികളെ കുറുക്കുവഴിയിലൂടെ തന്റെ വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ നോക്കുന്നത് എന്നത് വിരോധാഭാസമായി.