‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ’ ; 2040 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഗഗൻയാൻ ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

Spread the love

സ്വന്തം ലേഖകൻ

2035 ല്‍ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ’ (ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ) നിര്‍മിക്കാൻ ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഐ എസ് ആര്‍ ഒയ്‌ക്ക് നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി ബഹിരാകാശ വകുപ്പ് തയ്യാറാക്കുന്ന രൂപരേഖയില്‍ ചന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത സീരീസ്, പുതി ലോഞ്ച് പാഡിന്റെ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. 20 ഓളം പ്രധാന പരീക്ഷണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗഗൻയാൻ ദൗത്യം വിജയിച്ചാല്‍, അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.