video
play-sharp-fill
സൈനിക ശക്തിയിൽ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാക്കിസ്ഥാൻ: ലോകത്തെ നാലാം നമ്പർ ശക്തിയായി ഇന്ത്യ മാറി; സൈനിക ശക്തിയിൽ ഇന്ത്യയെ വാഴ്ത്തി പാക്ക് പത്രങ്ങളും

സൈനിക ശക്തിയിൽ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാക്കിസ്ഥാൻ: ലോകത്തെ നാലാം നമ്പർ ശക്തിയായി ഇന്ത്യ മാറി; സൈനിക ശക്തിയിൽ ഇന്ത്യയെ വാഴ്ത്തി പാക്ക് പത്രങ്ങളും

സ്വന്തം ലേഖകൻ
കോട്ടയം: ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ മു്ട്ടിടിച്ച് വീഴുന്നു. ഇന്ത്യയുടെ സൈനിക കരുത്തിനെ പിൻതുണച്ച് പാക്കിസ്ഥാൻ പത്രമായ ദി ന്യൂസ് ആണ് ഏറ്റവും ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്. ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തിയായ ഇന്ത്യയെ വാഴ്ത്തിയാണ് ഇപ്പോൾ ദി ന്യൂസിന്റെ രംഗപ്രവേശം.
ദി ന്യൂസ്’ പുറത്തുവിട്ട സൈനിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് നാലാം സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാന് ഈ പട്ടികയിൽ 15ആം സ്ഥാനം മാത്രമാണ് പത്രം നൽകിയിരിക്കുന്നത്. ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തികൊണ്ടുള്ള റാങ്കിങിലാണ് ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിൽ എത്തിയിരിക്കുന്നതെന്നും പത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന ഇനീ രാജ്യങ്ങൾ മാത്രമാണ് സൈനിക ശക്തിയിൽ ഇന്ത്യക്ക് മുന്നിലായി ഉള്ളത്. 137 രാജ്യങ്ങളെ പരിഗണിച്ച പട്ടികയിൽ സൈനികരുടെയോ ആയുധങ്ങളുടെയോ എണ്ണം മാത്രമല്ല വിലയിരുത്തുന്നത്. ഭൂമിശാസ്ത്രം, ആയുധങ്ങളുടെ വൈവിധ്യം, ജനസംഖ്യ, വികസനത്തിനുള്ള ശേഷി എന്നിവയും ഈ പട്ടികയിൽ ഗ്ലോബൽ ഫയർപവർ വിലയിരുത്തുന്നുണ്ട്.
ആണവായുധ ശേഷിയും പട്ടികയിൽ സ്ഥാനം ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. പട്ടിക വിശകലനം ചെയ്യുമ്‌ബോൾ ഇന്ത്യയിൽ സൈനികരുടെ എണ്ണം 3,462,500, വിമാനബലം 2082, 4184 കോംബാറ്റ് ടാങ്കുകൾ, 295 നാവിക സ്വത്തുക്കൾ, ഒരു വിമാനവാഹിനിക്കപ്പൽ. പ്രതിരോധ ബജറ്റ് 55.2 ബില്യൺ യു.എസ്. ഡോളർ, എന്നിങ്ങനെയാണ് സൈനിക ബലം. എന്നാൽ പാകിസ്ഥാനിൽ മൊത്തം 1,204,000 സൈനികർ മാത്രമാണുള്ളത്. മൊത്തം വിമാനനില 1342, നാവിക ആസ്തികൾ 197, പ്രതിരോധ ബജറ്റ് 7 ബില്ല്യൺ യു.എസ്. ഡോളർ എന്നിങ്ങനെയാണ് കണക്ക്.