play-sharp-fill
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി; ഒഴിപ്പിക്കലിന് വ്യോമസേനയും

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി; ഒഴിപ്പിക്കലിന് വ്യോമസേനയും

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളേയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളേയോ ആശ്രയിക്കണമെന്നും എംബസി നിര്‍ദേശിക്കുന്നു.

അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സേനയുടെ സി-17 എയര്‍ക്രാഫ്റ്റുകള്‍ രക്ഷാദൗത്യത്തിനായി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

‘നമ്മുടെ സേനയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കുന്നതിനെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒമ്പത് വിമാനങ്ങളാണ് യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിയത്.