
ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഗാംഗുലിയുടെ സഹോദരൻ്റെ കുടുംബത്തിന് കോവിഡ്: സഹോദരൻ ഐസൊലേഷനിൽ
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ സഹോദരൻ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്‌നേഹാശിഷ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭാര്യയ്ക്കുള്‍പ്പടെ കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് സ്‌നേഹാശിഷിനെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ സ്നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
സ്നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നെഴ്സിങ് ഹോമില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവ കൊറോണ ലക്ഷണങ്ങള്‍ തന്നെ ആയതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരാരും തന്നെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബ വീട്ടിലായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.