
22 ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ആക്രമങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാനാവില്ലെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ; ജവാന്മാർക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഛത്തിസ്ഗഡിലെ റായ്പുരിൽ ജവാന്മാർക്ക് നേരെയുള്ള അക്രമണത്തിന് പകരം ചോദിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. റായ്പൂരിൽ നിന്ന് 500 കിലോമീറ്റർ അകലെ ജോനാഗുഡ്ഡയ്ക്കടുത്തുള്ള വനത്തിലൂടെ നീങ്ങുന്ന സമയത്താണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ.) ബറ്റാലിയനിൽപ്പെട്ട മാവോവാദികൾ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ വെടിയുതിർത്തത്.
ആക്രമണങ്ങൾ കൊണ്ട് സൈന്യത്തെ പിൻതിരിപ്പിക്കാനാവില്ലെന്നും പുതിയ ക്യാമ്പുകൾ തുറന്ന് പോരാട്ടം തുടരുമെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങ് വ്യക്തമാക്കി. മാവോവാദികൾ അവരുടെ അക്രമണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിശകലനം ചെയ്ത് അതിനുസൃതമായിട്ടായിരിക്കും തിരിച്ചടികൾ വിശകലനം ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനപാതയിൽ വച്ച് ഇരുന്നൂറോളം ജവാന്മാർ അഞ്ഞൂറോളം മാവോവാദികൾക്കുമുന്നിൽ കുടുങ്ങുകയായിരുന്നു. റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ജവാന്മാർ നേരിടേണ്ടി വന്നത്.
സി.ആർ.പി.എഫിലെ ബസ്തരിയ ബറ്റാലിയനിൽപ്പെട്ട ജവാന്മാരും കോബ്ര യൂണിറ്റിലുള്ളവരും ജില്ലാ റിസർവ് ഗാർഡ് അംഗങ്ങളുമാണ് മാവോവാദികളെ നേരിടാൻ പോയത്. തെക്കൻ ബസ്തറിലെ കാടുകളിൽ സംയുക്ത സേനയിലെ രണ്ടായിരത്തോളം അംഗങ്ങളെയാണ് താരേം, ഉസൂർ, പാമേട്, മിൻപ, നരാസാപുരം എന്നിവിടങ്ങളിലാണ് തിരച്ചിലിനായി നിയോഗിച്ചത്.
ആക്രമണത്തിന് മധ്വി ഹിദ്മ എന്ന ഗറില്ലാ കമാൻഡാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. ചോരമരവിപ്പിക്കുന്ന നിസ്സംഗത കൊല നടത്തുന്നതിൽ അഗ്രഗണ്യനാണ് ഹിദ്മ എന്നാണ് സൈനികർ പറയുന്നത്.
3 വലയങ്ങളുള്ള സുരക്ഷാ സംഘത്തിനു നടുവിലാണ് ഹിദ്മയുടെ സഞ്ചാരം. ഒരു കിലോമീറ്റർ ചുറ്റളവിൽ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈൽ ജാമറുമായി 250 പേരുള്ള ആദ്യ സംഘം. പിന്നീട് 500 മീറ്റർ ചുറ്റളവിൽ മറ്റൊരു സംഘം. 200 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ സംഘം. ശനിയാഴ്ച സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയവർ ഹിദ്മയുടെ ആദ്യ സംഘത്തിലെ അംഗങ്ങളാണോ അതോ ഹിദ്മ അവിടെയുണ്ടെന്നതു കെണിയായിരുന്നോ എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
അന്തിമ യുദ്ധ’മെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യം നൽകിയിരിക്കുന്ന പേര്. പൊലീസിനു വിവരം നൽകുന്ന ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്താൻ തുടങ്ങിയത് ഇപ്പോഴാണ്. നേരത്തേ കടുത്ത പീഡനങ്ങൾക്കു ശേഷം വിട്ടയയ്ക്കുമായിരുന്നു. ചെറിയ വിവരം കൈമാറുന്നവരെപ്പോലും കൊലപ്പെടുത്തണമെന്നത് ഹിദ്മയുടെ നിർദ്ദേശമായിരുന്നുവെന്ന് അധികൃതർ പറയുന്നു.
മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന 10,000 ചതുരശ്ര കിലോമീറ്ററോളം സേന പിടിച്ചടക്കിക്കഴിഞ്ഞു. മാവോയിസ്റ്റുകൾക്കു പൂർണ നിയന്ത്രണമുള്ള മേഖലകളിലേക്കും സുരക്ഷാ സേന കടക്കാൻ തുടങ്ങിയതോടെയാണ് ആക്രമണങ്ങൾക്കു മൂർച്ച കൂടിയത്.
അടുത്തിടെ ഈ മേഖലകളിൽ 19 പുതിയ സൈനിക ക്യാംപുകൾ സ്ഥാപിച്ചു. സർക്കാർ ആവശ്യപ്പെട്ട 7 സിആർപിഎഫ് ബറ്റാലിയനുകളിൽ 5 എണ്ണം കൂടി വതോടെ ഗ്രാമീണർ കൂടുതലായി മാവോയിസ്റ്റുകളെക്കുറിച്ചു വിവരം നൽകാൻ ആരംഭിച്ചിട്ടുണ്ട്.