
ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ഇംഗ്ലണ്ട്. ഇത്തവണ പതിവില്‍ നിന്ന് മാറി ആദ്യം ബാറ്റു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോർഡ്സില്‍ തുടക്കത്തില്‍ പിച്ച് ബാറ്റിങിന് അനുകൂലം ആണെന്നാണ് വിശ്വസിക്കുന്നതെന്ന് ക്യാപ്റ്റൻ സ്റ്റോക്സ് പറഞ്ഞു. ജോഷ് ടംഗിന് പകരമായി ആർച്ചർ ഇംഗ്ലണ്ട് ടീമില്‍ എത്തിയിട്ടുണ്ട്.
കൂടാതെ ഇന്ത്യൻ ടീമിലും മാറ്റമുണ്ട്. പ്രസീദ് കൃഷ്ണക്ക് പകരം ടീമില്‍ എത്തിയത് ജസ്പ്രീത് ബുംറയാണ്.