ഇന്ത്യക്കാര്‍ ഉടൻ ഇറാൻ വിടണം…! വെടിനിര്‍ത്തലിന് ശേഷവും അതിവേഗം രാജ്യം വിടാൻ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

Spread the love

ടെഹ്‌റാൻ: ഇറാനിലെ യുദ്ധസാഹചര്യത്തില്‍ നേരിയ അയവുണ്ടായെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

video
play-sharp-fill

ഏപ്രില്‍ 7-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം. മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.

ഇറാനില്‍ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യം വിടണം. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികള്‍ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര സഹായത്തിനായി പ്രത്യേക ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും എംബസി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.