​പത്താം ക്ലാസ് പാസായവർക്ക് ഉയർന്ന ശമ്പളത്തിൽ ഇന്ത്യാ പോസ്റ്റിനു കീഴിൽ ജോലി നേടാൻ അവസരം; ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 44,228 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5

​പത്താം ക്ലാസ് പാസായവർക്ക് ഉയർന്ന ശമ്പളത്തിൽ ഇന്ത്യാ പോസ്റ്റിനു കീഴിൽ ജോലി നേടാൻ അവസരം; ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 44,228 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5

ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) 2024-ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യാ പോസ്റ്റ്. ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

44,228 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരുത്തലുകള്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ 8 വരെ സമയമുണ്ട്.


പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകണം. പ്രാദേശിക ഭാഷ വിഷയമായി പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും ഉയര്‍ന്നപ്രായപരിധി 40 വയസ്സുമാണ്. ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക “http://indiapostgdsonline.gov.in” വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യപടി.
ഹോംപേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം
ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീ നല്‍കുക
സബ്മിറ്റ് ചെയ്ത ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്യണം

ഗ്രാമീണ്‍ ഡാക് സേവക്കിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാ ഫീ 100 രൂപയാണ്. വനിതകള്‍ക്ക് അപേക്ഷാ ഫീ വേണ്ട. അപേക്ഷാ ഫീ ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുക.