ജനസംഖ്യയില്‍ ‘നമ്പർ വൺ’..! ലോക ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്..! 30 ലക്ഷത്തിന്റെ വർദ്ധന..!
സ്വന്തം ലേഖകൻ
ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് . പുതിയ കണക്കുകള്‍ അനുസരിച്ച് ചൈനയെക്കാള്‍ 30 ലക്ഷം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉത്പാദനക്ഷമമായ പ്രായക്കാരില്‍ മൂന്നില്‍ രണ്ടുപേരും ഇന്ത്യക്കാരാണ്.
ചൈനീസ് ജനസംഖ്യ 142.5 കോടിയാകുമ്പോള്‍ ഇന്ത്യയിൽ , 142.8 കോടിയാണ്. സാധ്യതാ സാഹചര്യമനുസരിച്ച് പുറത്തിറക്കുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പകുതിയോടെയാകും ഇന്ത്യ ചൈനയെ മറികടക്കുക.യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള, ഉത്പാദനക്ഷമമെന്ന് വിളിക്കാവുന്ന പ്രായക്കാരില്‍ 68 ശതമാനം പേരും ഇന്ത്യക്കാരാണ്. മൂന്നില്‍ രണ്ട് പേര്‍. ഇന്ത്യയുടെ പ്രത്യുത്പാദനനിരക്കും രണ്ട് കുട്ടികള്‍ എന്ന കണക്കില്‍ തുടരുകയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 74 വയസ്സായും പുരുഷന്മാര്‍ക്ക് 71 വയസായും വര്‍ദ്ധിച്ചിട്ടുമുണ്ട്.
800 കോടി മനുഷ്യര്‍, അനന്തമായ സാധ്യതകള്‍ എന്ന തലക്കെട്ട് നല്‍കിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജനസംഖ്യാവര്‍ദ്ധനവിനെ പേടിപ്പെടുത്തുന്നതായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീത്വത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് യുഎന്‍എഫ്പിഎ ആവശ്യപ്പെടുന്നുണ്ട്. ലോകത്തിന്റെ ജനസംഖ്യ 800 കോടിയില്‍ എത്തുമ്പോള്‍ ഇന്ത്യയുടെ സാധ്യത 140 കോടിയാണെന്നതില്‍ അഭിമാനിക്കാമെന്ന് യുഎന്‍എഫ്പിഎ ഇന്ത്യ പ്രതിനിധി ആന്‍ഡ്രിയ വോയ്‌നറും വ്യക്തമാക്കുകയാണ്.