ഇന്ത്യ – പാക് സംഘർഷം: പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ വെട്ടിച്ചുരുക്കും; സംസ്ഥാനത്ത് ജാഗ്രത

Spread the love

തിരുവനന്തപുരം: ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷപരിപാടികള്‍ വെട്ടിച്ചുരുക്കാൻ തീരുമാനം.

video
play-sharp-fill

അടിയന്തിരമായി ഓണ്‍ലെെനായി ചേർന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.
സ്ഥിതിഗതികള്‍ക്ക് അനുസരിച്ച്‌ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

ഇപ്പോള്‍ നടക്കുന്ന സംഘർഷങ്ങളില്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നും പാകിസ്ഥാന്റെ ആക്രണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കേയാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്.