തിരിച്ചടിച്ച്‌ ഇന്ത്യ; ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം; പാകിസ്ഥാനിലെ നൂര്‍ ഖാൻ എയര്‍ബേസ് തകര്‍ത്ത് സൈന്യം; ജമ്മുവില്‍ ഒരു പാക് പോർ വിമാനം തകർത്തു

Spread the love

ഡൽഹി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം.

video
play-sharp-fill

കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്.

അതിനിടെ, ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ജമ്മുവില്‍ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവില്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിർസയില്‍ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച്‌ തകർത്തുവെന്നും റിപ്പോർട്ടുണ്ട്.