video
play-sharp-fill

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം; വാങ്കഡെ സ്റ്റേഡിയത്തില്‍ തീ പാറും; ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂല്യം; പിച്ച്‌ റിപ്പോര്‍ട്ട് ഇതാ…..

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം; വാങ്കഡെ സ്റ്റേഡിയത്തില്‍ തീ പാറും; ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂല്യം; പിച്ച്‌ റിപ്പോര്‍ട്ട് ഇതാ…..

Spread the love

മുംബൈ: ബാറ്റര്‍മാരുടെ പറുദീസയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നാളെ റണ്ണെഴുകും.

ഇന്ത്യയിലെ മറ്റ് സ്‌റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബൗണ്ടറി ലൈനുകള്‍ ചെറുതായ വാങ്കഡെയില്‍ ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂല്യം ലഭിക്കും.
64 മുതല്‍ 68 വരെയാണ് ബൗണ്ടറിയുടെ നീളം. അതിനാല്‍ ബാറ്റര്‍മാര്‍ക്ക് ഏളുപ്പത്തില്‍ സിക്‌സും ഫോറും പായിക്കാമെന്നതാണ് ബൗളര്‍മാരുടെ ആശങ്ക.

മത്സരത്തിന്റെ തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ചെറിയ ആനുകൂല്യം പിച്ചില്‍ നിന്ന് ലഭിച്ചേക്കാമെങ്കിലും കളി പുരോഗമിക്കുന്നതോടെ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ച്‌ മാറും. വാങ്കഡെയില്‍ ഫ്‌ലഡ്‌ലൈറ്റില്‍ പന്തെറിയാൻ ഫാസ്റ്റ് ബോളര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച ഒരു പ്രശ്‌നമാകാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പിന് മുൻപ് നടന്ന മത്സരങ്ങളിലെ വാങ്കഡെയിലെ ശരാശരി സ്‌കോര്‍ 271 ആണ്. ലോകകപ്പിലെ മത്സരങ്ങലില്‍ ശരാശരി സ്‌കോര്‍ അത് 350 വരെയും ഉയര്‍ന്നു. ടോസ് ലഭിച്ച്‌ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാകും മുൻതൂക്കം.

ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളാണ് വാങ്കഡെയില്‍ നടന്നത്. മൂന്നിലും ജയം ആദ്യം ബാറ്റ് ചെയ്തവര്‍ക്കൊപ്പമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയാണ്.

അവസാനം കളിച്ച 27 ഏകദിനത്തില്‍ 14 തവണയും ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമാണ് വിജയിച്ചത്. വാങ്കഡെയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ സാഹചര്യങ്ങള്‍ പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നു. 6.60 എന്ന ശരാശരിയില്‍ 47 വിക്കറ്റുകളാണ് പേസര്‍മാര്‍ വീഴ്‌ത്തിയത്.

അതേസമയം സ്പിന്നര്‍മാര്‍ക്ക് ഒരു ഓവറില്‍ ശരാശരി 5.9 റണ്‍സ് വഴങ്ങി 11 സ്‌കാല്‍പ്പുകള്‍ മാത്രമേ നേടാനായുള്ളൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരിക്കും ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും ലക്ഷ്യം.

എന്നാല്‍ ഇന്ത്യ രണ്ട് സാഹചര്യങ്ങളിലും ഈ ലോകകപ്പില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം ആവര്‍ത്തിക്കാൻ കഴിയുമോ എന്നതാണ് ഇന്ത്യൻ ആരാധകരുടെ ആകാംഷ.