
രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 37,724 പേർക്ക് ; ആകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സമ്പർക്കത്തിലൂടെ രാജ്യത്ത് രോഗം നിരവധി പേർക്ക് ബാധിക്കുന്നതിനിടയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,724 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുകയാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,92,915 ആയി ഉയർന്നു. 4,11,133 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 7,53,050 പേരുടെ രോഗം ഭേദമായി 28,732 പേർക്ക് രോഗബാധ മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. മഹരാഷ്ട്രയിൽ മാത്രം രോഗികളുടെ 3,27,031 ആണ്. 12,276 പേർ ഇവിടെ മരണപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടിൽൽ 1,80.643 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1,25,096 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Third Eye News Live
0
Tags :