play-sharp-fill
ഇന്ത്യ- ചൈന അതിർത്തി സംഘർഷം : ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിങ്ങ് ഓഫീസർ ഉൾപ്പടെ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട്

ഇന്ത്യ- ചൈന അതിർത്തി സംഘർഷം : ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിങ്ങ് ഓഫീസർ ഉൾപ്പടെ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗാൽവൻ താഴവരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണ റിപ്പോർട്ട്.

ചൈനീസ് കമാൻഡിങ് ഓഫീസർ അടക്കമാണ് മരിച്ചതെന്നാണ് യു.എസ്. ഇന്റലിജൻസ് കേന്ദ്രങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത 45 ചൈനീസ് സൈനികരെങ്കിലും ഉണ്ടാവുമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം. വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരെ കൂടാതെ, നാലു ഇന്ത്യൻ സൈനികരുടെ സ്ഥിതി ഗുരുതരമാണെന്നും സൈനിക വൃത്തങ്ങൾ

എന്നാൽ സൈനികരുടെ മരണമടക്കമുള്ള നാശനഷ്ടത്തിന്റെ കാര്യത്തിൽ ചൈന മൗനം തുടരുകയാണ്. ഇന്ത്യയുമായി കൂടുതൽ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ശ്രമം തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags :