തിരിച്ചടിച്ച് ഇന്ത്യ: മുൻ നിര തകർന്ന് ഓസ്ട്രേലിയ; ഒന്നാം ടെസ്റ്റ് അത്യാവേശത്തിൽ
സ്പോട്സ് ഡെസ്ക്
അഡ്ലെയ്ഡ്: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. നൂറ് റൺ തികയ്ക്കും മുൻ നാല് മുൻനിര ബാറ്റ്സ്മാൻമാരെ മടക്കി ഓസീസിനെതിരെ ഇന്ത്യൻ ബൗളർമാർ തിരിച്ചടിക്കുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർ.അശ്വിനും , ഒരു വിക്കറ്റെടുത്ത ഇഷാന്തും ചേർന്നാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. റണ്ണെടുക്കും മുൻപ് ഓപ്പണർ ആരോൺ ഫിഞ്ചിനെ ഇഷാന്ത് മടക്കി. നിലയുറപ്പിക്കാൻ ശ്രമിച്ച എം.എസ് ഹാരീസിനെ (57 പന്തിൽ 26) 45 ൽ നിൽക്കെ മുരളി വിജയുടെ കയ്യിലെത്തിച്ച് അശ്വിൻ കൃത്യമായി ഇടപെട്ടു. ചെറുത്ത് നിന്ന ഉസ്മാൻ ഖവാജയെ (125 പന്തിൽ 28) 87 ൽ വിക്കറ്റ് കീപ്പർ പന്തിന്റെ കയ്യിലെത്തിച്ച് അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ഒത്ത് ചേർന്ന ഹാൻഡ് കോംബും ( 80 പന്തിൽ 32 ) , ടി എം ഹെഡും ( 35 പന്തിൽ 14) ചേർന്ന് ഓസീസിനെ 54 ഓവറിൽ 4 വിക്കറ്റിന് 117 ൽ എത്തിച്ചിട്ടുണ്ട്.
രണ്ടാം ദിനം കളി തുടങ്ങിയ ആദ്യ പന്തിൽ തന്നെ ജസ് പ്രീത് ബുംറയെ നഷ്ടമായതോടെ ആദ്യ ദിനത്തിലെ സ്കോറിൽ തന്നെ ഇന്ത്യ കളി അവസാനിപ്പിച്ചു. 250 റണ്ണാണ് ഇന്ത്യയുടെ സമ്പാദ്യം.