ആംആദ്മി പാര്‍ട്ടി ഇന്ത്യാസഖ്യം വിട്ടു ; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് വിമർശനം

Spread the love

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആംആദ്മിപാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് എ എ പി ഇന്ത്യ സഖ്യം വിട്ടത്. ഇനി ഇന്ത്യ സഖ്യത്തില്‍ ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) അറിയിച്ചു.

യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലെന്ന് എ എ പി പ്രസ്താവനയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാവി തെരഞ്ഞെടുപ്പുകളില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സ്വയംപുറത്ത് പോകുന്ന എ എ പി അറിയിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കും.

മോദിക്ക് രാഷ്ട്രീയവിജയം ഉണ്ടാക്കുന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തിയെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആക്ഷേപം. മോദിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ വേണ്ടിയുള്ള പ്രസ്താവനകള്‍ മാത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഇരുവരും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ആരോപിക്കുന്നു.

തങ്ങളെ ഉപദ്രവിക്കാതിരിക്കുന്നതിന് പകരമായി രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും മോദി ജയിലിലേക്ക് വിടാതെ നോക്കുമെന്നും ആംആദ്മിപാര്‍ട്ടി ആരോപിക്കുന്നു. അതുകൂടി കണക്കിലെടുത്താണ് ഇന്ത്യാ സഖ്യത്തില്‍ നിന്നും വിടാന്‍ ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

നേരത്തേ തന്നെ ഇന്ത്യാസഖ്യവുമായി ഭിന്നതയിലായ ആംആദ്മിപാര്‍ട്ടി ഹരിയാനയിലും ഡല്‍ഹിയിലും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇനി വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ തനിച്ചു മത്സരിക്കാനാണ് ഉദ്ദേശം.

നേരത്തെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോള്‍ പ്രത്യേക പാര്‍ലമെന്റ് വിളിക്കണമെന്ന് ഇന്ത്യാ സഖ്യം കേന്ദ്രത്തിന് ഒപ്പിട്ട കത്ത് നല്കിയിരുന്നു. എന്നാല്‍ ഈ കത്തില്‍ ഒപ്പിടാന്‍ ആപ്പ് കൂട്ടാക്കിയില്ല. തങ്ങള്‍ സ്വന്തം നിലയില്‍ കത്തു നല്‍കുമെന്നായിരുന്നു പ്രതികരിച്ചതും.