video
play-sharp-fill
ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു

 

സ്വന്തം ലേഖകൻ

 

കോട്ടയം: കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ സാക്ഷരതയുടെ പങ്ക് നിർണായകമാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസ്താവിച്ചു.കോട്ടയം ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു തിരുവഞ്ചൂർ. ത്രിതല പഞ്ചായത്തുകൾ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് നീക്കിവെയ്ക്കണമെന്ന് തിരുവഞ്ചൂർ നിർദ്ദേശിച്ചു. പ്രമുഖ സാക്ഷരതാ പ്രവർത്തകൻ ഡോ.എം.ആർ.ഗോപാലകൃഷ്ണൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.രതീഷ് മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ ബ്ലോക്ക് കോ- ഓർഡിനേറ്റർ അനിൽ കൂരോപ്പട, മുൻ നഗരസഭാ കൗൺസിലർ അഡ്വ.എൻ.എസ്.ഹരിശ്ചന്ദ്രൻ ,അധ്യാപക പ്രതിനിധി പി.വി.അരവിന്ദ്,പ്രേരക് അന്നമ്മ.കെ.മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു. സാക്ഷരത പ്രേരക്മാർ, തുല്യതാ പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മുഴുവൻ തുല്യതാ പഠന കേന്ദ്രങ്ങളിലും തുടർവിദ്യാകേന്ദ്രങ്ങളിലും സാക്ഷരതാ ദിനാചരണ പരിപാടികൾ നടത്തിയെന്ന് സാക്ഷരതാ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.രതീഷ് അറിയിച്ചു.