video
play-sharp-fill
സ്വിം സ്യൂട്ടില്‍ അഹാനയ്ക്കും സഹോദരിമാര്‍ക്കും വിമര്‍ശനം;കുളിസീന്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാമില്‍? വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് മറുപടി.

സ്വിം സ്യൂട്ടില്‍ അഹാനയ്ക്കും സഹോദരിമാര്‍ക്കും വിമര്‍ശനം;കുളിസീന്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാമില്‍? വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് മറുപടി.

ബാ ലിയില്‍ കുടുംബസമേതം അവധി ആഘോഷിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെയാണ് ബാലിയിലേക്ക് യാത്രതിരിച്ചത്.ഏവരും കാണാൻ കാത്തിരുന്ന വിവാഹമായിരുന്നു ദിയയുടെയും അശ്വിന്റെയും. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ബാലിയില്‍ നിന്നുള്ള വിശേഷങ്ങള്‍ എല്ലാം എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്. കൃഷ്ണകുമാറും മക്കളും ഭാര്യയും എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്. ബാലിയിലെ ബീച്ചില്‍ താനും സഹോദരിമാരും അമ്മയുമെക്കെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

സ്വിമ്മിങ് വസ്ത്രങ്ങള്‍ ധരിച്ചാണ് ചിത്രങ്ങളില്‍ അഹാനയും സഹോദരിമാരും എത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി. എന്നാല്‍ ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തുന്നവരും നിരവധിയാണ്. ഇപ്പോള്‍ സിനിമയില്‍ അഭിനയം ഇല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറ്റൊരാള്‍ നല്‍കിയ മറുപടി നീ ഒപ്പിച്ചു തരുമോ? എന്നായിരുന്നു. അതേസമയം ജീവിതത്തില്‍ അഭിനയിക്കുന്നു. പിന്നെ ഇത് കഴിഞ്ഞാല്‍ പടം കിട്ടും എന്ന് മറ്റൊരാള്‍ പരിഹസിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിസീന്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാമില്‍? എന്നായിരുന്നു മറ്റൊരു കമന്‍റ്. വേണമെങ്കില്‍ കണ്ടാല്‍ മതി എന്നും ഫേക്ക് ഐഡി എന്തിനാ ഒളിഞ്ഞു നോക്കാന്‍ ആണോ? എന്നുമാണ് അതിനോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം, ബീച്ചില്‍ ഇറങ്ങുമ്ബോള്‍ സാരി അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച്‌ ഇറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ചിലര്‍ സര്‍ക്കാസമായി പറയുന്നുണ്ട്. കേരളത്തിലെ അമ്മമാര്‍ പെണ്‍മക്കളെ കഷ്ടപ്പെട്ട് ആണ്‍മക്കളേക്കാള്‍ എല്ലാം നല്‍കി വളര്‍ത്തും. അവസാനം ഏതെങ്കിലും ഒരുത്തന് വില്‍ക്കും പെണ്‍മക്കള്‍ക്ക് ഇത്രയും സ്വതന്ത്രം കൊടുത്തൊരു അമ്മ കേരളത്തില്‍ കാണാന്‍ പാടാണ് എന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ കമന്റ്. നേരത്തെ അഹാനയെക്കുറിച്ചുളള അമ്മ സിന്ധുവിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു.

 

അമ്മു, എല്ലാ അമ്മമാരും നിന്നെ പോലൊരു മകളെ അര്‍ഹിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടു വരാന്‍ നീ ശ്രമിക്കുന്നുണ്ട്. ഈ ആയിരക്കണക്കിന് സ്റ്റെപ്പുകള്‍ കയറാന്‍ എന്നെ നീ സഹായിച്ചു. ഒരു തവണ ഞാന്‍ വീഴാതിരിക്കാന്‍ എന്റെ പിന്നിലായി നീ നിന്നു. തിരമാലകള്‍ വന്നപ്പോള്‍ എന്നെ മുറുകെ പിടിച്ചു. ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളാണ് സ്വരുക്കൂട്ടിയിരിക്കുന്നത്. നന്ദി. നന്ദി, ഓസി, ഇഷാനി, ഹന്‍സു, അശ്വിനും എന്നെ സഹായിച്ചതിന്.” എന്നാണ് സിന്ധുവിന്റെ കുറിപ്പ്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നട്ടിലൊരു ഇടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്. തുടര്‍ന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടി. അതേസമയം അഹാനയുടെ കല്യാണം ആയിരിക്കും അടുത്തത് എന്ന് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദിയയുടെ കല്യാണത്തിന് പിന്നാലെയായിരുന്നു സിന്ധു അഹാനയുടെ കല്യാണത്തെക്കുറിച്ച്‌ പറഞ്ഞത്. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു അഹാന.