play-sharp-fill
ടിവി കാണാനെത്തിയ അയൽവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; 70കാരന് 13 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി

ടിവി കാണാനെത്തിയ അയൽവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; 70കാരന് 13 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: അയൽവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 70കാരന് 13 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. ജഡ്ജി ബിജുകുമാർ സി.ആറിന്റേതാണ് ഉത്തരവ്. കിഴുവിലം പറയത്തുകോണം സ്വദേശിയായ സുദേവനാണ് കുട്ടിയെ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസുവരെ തുടർച്ചയായി ഉപദ്രവിച്ചത്.

ഇയാളുടെ വീട്ടിൽ ടിവി കാണാനെത്തുമ്പോൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ഭാര്യ ഉപേക്ഷിച്ചുപോയ സുദേവൻ ദീർഘനാളായി ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയിൽ ദേഷ്യവും അക്രമവാസനയും വർദ്ധിച്ചപ്പോൾ കൗൺസലിംഗിന് വിധേയമാക്കിപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്.തുടർന്ന് 2019ൽ ചിറയിൻകീഴ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ബിനീഷ് വി.എസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴത്തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ 1 ലക്ഷം രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നൽകണമെന്നും, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിട്ടി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു.സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എം.മുഹ്സിൻ ഹാജരായി.