നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ ഭർത്താവ് അനാശാസ്യ കേന്ദ്രം നടത്തുന്നതായി ഭാര്യയുടെ പരാതി ജില്ലാ പൊലീസ് മേധാവിക്ക്; മീനടത്ത് എൽസനും, അനിലും, കോട്ടയം നഗരത്തിൽ കാഞ്ഞിരപ്പള്ളിക്കാരൻ മാനസും നടത്തുന്നത് വൻ അനാശാസ്യ കേന്ദ്രങ്ങൾ

നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ ഭർത്താവ് അനാശാസ്യ കേന്ദ്രം നടത്തുന്നതായി ഭാര്യയുടെ പരാതി ജില്ലാ പൊലീസ് മേധാവിക്ക്; മീനടത്ത് എൽസനും, അനിലും, കോട്ടയം നഗരത്തിൽ കാഞ്ഞിരപ്പള്ളിക്കാരൻ മാനസും നടത്തുന്നത് വൻ അനാശാസ്യ കേന്ദ്രങ്ങൾ

കോട്ടയം: നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ നിരവധി അനാശാസ്യ ഇടപാടുകാരും സ്പായുടെ മറവിൽ അനാശാസ്യം നടത്തിയിരുന്നതുമായ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ “കട പൂട്ടി ” നഗരത്തിൽ നിന്നും മുങ്ങിയത്.

വാർത്തകൾക്ക് പിന്നാലെ പോലീസ് നഗരം അരിച്ചുപെറുക്കി അനാശാസ്യക്കാരെ തുരത്തി ഓടിച്ചിരുന്നു. എന്നാൽ വാർത്തകളും പോലീസ് നടപടിയും അവസാനിച്ചതോടെ അനാശാസ്യക്കാർ വീണ്ടും തലപൊക്കി തുടങ്ങിയിട്ടുണ്ട്.


മീനടം കേന്ദ്രീകരിച്ച് തൻ്റെ ഭർത്താവും സുഹൃത്ത് അനിലും ചേർന്ന് അനാശാസ്യ കേന്ദ്രം നടത്തുന്നതായി കോട്ടയം സ്വദേശിയായ യുവതി ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടത്തിന് പുറമേ ESI ഹോസ്പിറ്റൽ പരിസരം കേന്ദ്രീകരിച്ചും ഇവർ അനാശാസ്യം നടത്തുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.

കോട്ടയം നഗരത്തിൽ തിരുനക്കര കേന്ദ്രീകരിച്ച് മനോജ് എന്നയാളും പുതുപ്പള്ളി കേന്ദ്രീകരിച്ച് കാഞ്ഞിരപ്പള്ളി അച്ചായനെന്ന് വിളിക്കുന്ന മാനസ് എന്നയാളും വൻ വാണിഭ കേന്ദ്രങ്ങളാണ് നടത്തുന്നത്. പോലിസ് പരിശോധന പേടിച്ച് മുങ്ങിയിരുന്ന ഇവർ നഗരത്തിൽ സജീവമായിരിക്കുകയാണ്.

നഗരത്തിൽ മസാജിംഗിൻ്റെ മറവിൽ ടിബി റോഡ് കേന്ദ്രീകരിച്ച് നടക്കുന്നതും വൻ അനാശാസ്യമാണ്. രാത്രി 12 മണി വരെയാണ് ഇവിടങ്ങളിൽ സ്പായുടെ മറവിൽ അനാശാസ്യം നടക്കുന്നത്

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നതും സ്പായുടെ മറവിൽ അനാശാസ്യം നടത്തിയിരുന്നതുമായ ചാലുകുന്നിലെ സ്ഥാപനം തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ അടച്ച് പൂട്ടി ജീവനക്കാരും ഉടമയും മുങ്ങിയത് കഴിഞ്ഞ ദിവസമാണ്

കോട്ടയത്തെ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് വലിയ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ്. അനാശാസ്യ കേന്ദ്രങ്ങളിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിട്ടുള്ള നഗരത്തിലെ പല പ്രമാണിമാരും ഇവർക്കായി ഒരുക്കുന്നത് വലിയ സംരക്ഷണവലയമാണ്.