
കുറവിലങ്ങാട്: കുറവിലങ്ങാട് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞീഴൂർ കാട്ടാമ്പാക്ക് മാണിക്കാവ് ഭാഗത്ത് വെട്ടുമലയിൽ വീട്ടിൽ അജയ് വിനീത് (35) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കുറവിലങ്ങാട് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. നാല് തവണകളായി 13 വളകളാണ് ഇയാൾ പണയം വച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ വിദ്യ. വി, സന്തോഷ് കുമാർ, എ.എസ്.ഐ ബൈജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.