കോട്ടയം ടൗണിൽ അനധികൃത മദ്യക്കച്ചവടം ; 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം :കോട്ടയം ചന്തക്കവലയിൽ അനധികൃത മദ്യവില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ . (32) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നും 20 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 1200 രൂപയും പിടിച്ചെടുത്തു.പത്ത് വർഷം മുൻപ് കേരളത്തിൽ ജോലിക്കായി എത്തുകയും ബാറുകളിലും, കള്ള് ഷാപ്പുകളിലും ജോലി ചെയ്ത ഇയാൾ സ്വന്തമായി ബാർ ആരംഭിക്കയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൃത്യമായി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ടിരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയിൽ ചാക്കിലും ബാഗിലുമായി മദ്യം സൂക്ഷിക്കുകയും മദ്യം ഒരാൾക്ക് നൽകുന്നതിനിടയ്ക്കാണ് ഇയാൾ പിടിയിലാവുന്നത്. ബ്രാണ്ടിയുടെയും റം മിന്റെയും അരലിറ്റർ ബോട്ടിലുകളാണ് ഇയാൾ അതീവ രഹസ്യമായി വില്പന നടത്തിയിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ മാരായനിഫി ജേക്കബ് , അരുൺ പി  നായർ അരുൺ മോഹൻ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, രജിത്ത് കൃഷ്ണ പ്രശോഭ് കെ വി, ശ്യാം ശശിധരൻ , സജീവ് കെ എൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.