
തിരുനക്കരയിൽ മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയയാൾ എക്സൈസിന്റെ പിടിയിൽ ; അറസ്റ്റിലായത് കാരാപ്പുഴ സ്വദേശി പ്രജീഷ്
കോട്ടയം : തിരുനക്കര പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ.
കാരാപ്പുഴ സ്വദേശി പ്രജീഷ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച പത്ത് കുപ്പി മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും കണ്ടെടുത്തു.
അതിരാവിലെ സ്റ്റാന്റിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും, നിർമ്മാണ തൊഴിലാളികൾക്കും 180 മില്ലി ലിറ്റർ മദ്യത്തിന് 250 രൂപ നിരക്കിൽ മദ്യവില്പന നടത്തിവരുകയായിരുന്നു ഇയാൾ. ഒരു തൊഴിലാളിക്ക് മദ്യം കൊടുത്ത ശേഷം പണം വാങ്ങുന്നതിനിടയിൽ കൈയ്യോടെ പിടിയിലാവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറി അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം പണിക്ക് വന്നതാണെന്ന വ്യജേനെ കൂട്ട് കൂടുകയും നിരീക്ഷണം നടത്തിയുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ ബിനോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം,പ്രിവന്റിവ് ഓഫീസർ നിഫി ജേക്കബ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് എം.ജി ,ശ്യാം ശശിധരൻ ,പ്രശോഭ് കെ.വി ,അജു ജോസഫ് എന്നിവരും പങ്കെടുത്തു .