ആലപ്പുഴയിൽ അനധികൃതമായി വീട്ടിൽ സുക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ; കസേരയിൽ പ്രത്യേക അറ നിർമ്മിച്ച് അതിനകത്ത് സൂക്ഷിച്ചിരുന്ന 6.7 ലീറ്റർ വിദേശ മദ്യവും പതിനായിരത്തിനാൽപത് രൂപയും എക്സൈസ് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്ത് (40) അറസ്റ്റിലായത്. .

കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് ആളൊഴിഞ്ഞ വീട്ടിലായിരുന്നു അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസേരയിൽ പ്രത്യേക അറ നിർമ്മിച്ച് അതിനകത്തായിരുന്നു മദ്യം വിൽപനയ്ക്ക് സൂക്ഷിച്ചിരുന്നത്. 6.7 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പതിനായിരത്തിനാൽപത് രൂപയും പിടിച്ചെടുത്തു.

റെയ്ഡിന് പ്രിവന്റീവ് ഓഫീസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനു ലാൽ, രാജേഷ്, രാഹുൽ കൃഷ്ണൻ, അഖിൽ, വനിതാ എക്സൈസ് ഓഫീസർ സീനു വൈ ദാസ്, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.