video
play-sharp-fill

അടൂരില്‍ ആറു കോടി രൂപ മുടക്കി എ പി ജയന്‍ ഫാം ഹൗസ് സ്വന്തമാക്കി ; അനധികൃത സ്വത്തു സമ്പാദനത്തിൽ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം

അടൂരില്‍ ആറു കോടി രൂപ മുടക്കി എ പി ജയന്‍ ഫാം ഹൗസ് സ്വന്തമാക്കി ; അനധികൃത സ്വത്തു സമ്പാദനത്തിൽ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദന ആരോപണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്

അടൂരില്‍ ആറു കോടി രൂപ മുടക്കി എ പി ജയന്‍ ഫാം ഹൗസ് സ്വന്തമാക്കി എന്നാണ് പരാതി. സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ കെ അഷ്‌റഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സിപിഐ നേതൃത്വത്തിലെ ധാരണ.