എ.ലീഗിലും ഒത്തുകളി..! ചെന്നൈ മിനർവ മത്സരം സംശയ നിഴലിൽ

എ.ലീഗിലും ഒത്തുകളി..! ചെന്നൈ മിനർവ മത്സരം സംശയ നിഴലിൽ

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂഡൽഹി: കച്ചവടവൽക്കരിക്കപ്പെട്ട ഫുട്‌ബോൾ കാലത്ത് പണത്തിന്റെ അതിപ്രസരം ഇന്ത്യൻ ഫുട്‌ബോൾ ലോകത്തും പിടിമുരുക്കുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഐലീഗിലും ഇക്കുറി ഒത്തു കളി ആരോപണം ഉയർന്നതോടെയാണ് ഇതു കൂടുതൽ വ്യക്തമായിരിക്കുന്നത്.
മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനേർവ പരാജയം വഴങ്ങിക്കൊടുത്തതാണെന്നുമുള്ള ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശങ്ങളാണ് ഇപ്പോൾ അന്വേഷണം വരെ എത്തിയിരിക്കുന്നത്. ആ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന മാച്ച കമ്മീഷണർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചത്.

അന്ന് ചെന്നൈ സിറ്റി വിജയിച്ചില്ലായിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാൾ കിരീടം നേടുമായിരുന്നു. തുടക്കത്തിൽ 1-0ന് മുന്നിൽ എത്തിയ മിനേർവ പഞ്ചാബ് രണ്ടാം പകുതിയിൽ പിറകോട്ട് പോവുകയും 3-1ന്റെ പരാജയം ഏറ്റു വാങ്ങുകയുമായിരുന്നു. മത്സരത്തിൽ ചെന്നൈ സിറ്റി സ്‌ട്രൈക്കർ മാൻസി പെനാൾട്ടി എടുക്കും മുമ്ബ് ഏതു സൈഡിലേക്കാണ് കിക്ക് അടിക്കാൻ പോകുന്നത് എന്ന് ആംഗ്യം കാണിച്ചിരുന്നു. മിനേർവ ഗോൾകീപ്പർ ആ ദിശയിൽ ചാടാതെ മറുദിശയിൽ ചാടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതും ഒപ്പം മൂന്ന് വിദേശ താരങ്ങളെ സബ്ബായി വലിച്ചതും സംശയങ്ങൾ സൃഷ്ടിക്കുന്നു എന്ന് മാച്ച് കമ്മീഷണർ വിലയിരുത്തു. പെട്ടെന്ന് തന്നെ എ ഐ എഫ് എഫ് അന്വേഷണം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.