
ഞാന്‍ മരിക്കും വരെ കോണ്‍ഗ്രസ്‌കാരന്‍ തന്നെയായിരിക്കും; എനിക്ക് 90 വയസൊന്നുമായിട്ടില്ല; ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്; ഇപ്പോള്‍ നടക്കുന്നത് സിപിഎം മേള; ഐഎഫ്എഫ്‌കെ വിവാദത്തില്‍ പ്രതികരണവുമായി സലിംകുമാര്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ഒഴിവാക്കിയ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി സലീം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വാര്‍ത്തയായപ്പോള്‍ വിളിച്ച് സോറി പറഞ്ഞിട്ടും കാര്യമില്ല എന്നും ഇപ്പോള്‍ നടക്കുന്നത് സിപിഎം മേളയാണെന്നും സലിംകുമാര്‍ പറഞ്ഞു.
‘എനിക്ക് 90 വയസൊന്നുമായിട്ടില്ല. ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്. അവരെക്കാള്‍ രണ്ട് മൂന്നു വയസ് എനിക്ക് കൂടുതല്‍ കാണും. ഞാന്‍ കാരണം തിരക്കിയപ്പോള്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാനൊരു കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.’ സലീം കുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് ചടങ്ങില്‍ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള സലീംകുമാറിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒഴിവാക്കുകയായിരുന്നു.