ക​ഞ്ഞി​ക്കു​ഴിയിൽ നെ​ല്ലി​ന് അ​ജ്ഞാ​ത രോ​ഗം; 40 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Spread the love

ചെ​റു​തോ​ണി: ക​തി​രാകേ​ണ്ട നെ​ല്ലി​ന് അ​ജ്ഞാ​തരോ​ഗം ബാ​ധി​ച്ച് കൃ​ഷി പൂ​ർ​ണ​മാ​യും ന​ശിച്ചു.കർഷകർ ദുരിതക്കയത്തിൽ.

video
play-sharp-fill

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ നെ​ല്ലി​ന് അ​ജ്ഞാ​ത രോ​ഗം. 40 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി ന​ശി​ച്ചു. ഇ​ടു​ക്കി​യു​ടെ നെ​ല്ല​റ​യാ​യി അ​റി​യ​പ്പെ​ടു​ന്ന ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ക്കു​വ​ള്ളി പാ​ട​ശേ​ഖ​ര​ത്താ​ണ് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ച​ത്. കൃ​ഷിവ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും രോ​ഗം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സ​ർ സി.​പിയു​ടെ കാ​ല​ത്ത് ഭ​ക്ഷ്യസു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നേ​രി​ട്ട് ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി​യ പ്ര​ദേ​ശ​മാ​ണ് മ​ക്കു​വ​ള്ളി. പൂ​ർ​ണ​മാ​യും വ​ന​ത്തി​നു​ള്ളി​ൽ സ്ഥി​തിചെ​യ്യു​ന്ന മ​ക്കു​വ​ള്ളി ഗ്രാ​മ​ത്തി​ൽ പ്ര​ധാ​നകൃ​ഷി നെ​ല്ലാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​റ്റു കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് കൃ​ഷി ചെ​ല​വു ​കൂ​ടു​ത​ലാ​ണെ​ങ്കി​ലും പ​ര​മ്പ​രാ​ഗ​ത കൃ​ഷി എ​ന്ന രീ​തി​യി​ൽ ക​ർ​ഷ​ക​ർ ഓ​രോ വ​ർ​ഷ​വും മ​ക്കു​വ​ള്ളി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്തു​വ​രി​ക​യാ​ണ്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ വ​ർ​ഷ​വും ഒ​രു ഹെ​ക്ട​റി​ൽനി​ന്ന് ശ​രാ​ശ​രി 1500 കി​ലോ മു​ത​ൽ 2500 കി​ലോ വ​രെ നെ​ല്ല് മ​ക്കു​വ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽനി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 150 കി​ലോ​ പോ​ലും നെ​ല്ല് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.