play-sharp-fill
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു;  സംഭരണശേഷിയുടെ 48% വെള്ളം

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു;  സംഭരണശേഷിയുടെ 48% വെള്ളം

 

തൊടുപുഴ :ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 48 ശതമാനമായി ഉയർന്നു. ഒരാഴ്ചയിൽ 11 ശതമാനം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി യെത്തിയത്.

ഈ മാസം ഇതുവരെ 382.399 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകി യെത്തി. മൂലമറ്റം നിലയത്തിൽ 135.15 ദശലക്ഷം യൂണിറ്റ്
വൈദ്യുതി ഉൽപാദിപ്പിച്ചു.


കഴി ഞ്ഞ ദിവസങ്ങളിൽ തുടർച്ചയാ യി മഴയെത്തിയതു ജലനിരപ്പ് ഉയരുന്നതിനു കാരണമായി. അണക്കെട്ടിലേക്കുള്ള ജലസ്രോ തസ്സുകൾ സജീവമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ ക്കെട്ടിൽ ഇപ്പോൾ 2352.92 അടി വെള്ളമുണ്ട്. ഡാമിൽ കഴിഞ്ഞ വർഷം ഇതേ ദിവസം 2323.76 അടി വെള്ളമായിരുന്നു ഉണ്ടായി രുന്നത്. ഇന്നലെ ഇടുക്കിയിൽ 43.2 മില്ലിമീറ്റർ മഴ ലഭിച്ചു.