ഇടുക്കി പീരുമേട് താലൂക്കിലേ കുട്ടിക്കാനത്തിന് സമീപത്തെ പാറമടയില്‍ ടെസ്റ്റിനെത്തുന്ന അപേക്ഷകരെ കാത്തിരിക്കുന്നത് ദുരിതം ; അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഡ്രൈവിങ് ടെസ്റ്റ്; കൈയൊഴിഞ്ഞ് അധികൃതര്‍

ഇടുക്കി പീരുമേട് താലൂക്കിലേ കുട്ടിക്കാനത്തിന് സമീപത്തെ പാറമടയില്‍ ടെസ്റ്റിനെത്തുന്ന അപേക്ഷകരെ കാത്തിരിക്കുന്നത് ദുരിതം ; അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഡ്രൈവിങ് ടെസ്റ്റ്; കൈയൊഴിഞ്ഞ് അധികൃതര്‍

 

സ്വന്തം ലേഖിക

ഇടുക്കി : അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. അടിസ്ഥാന സൗകര്യം ഒന്നും ഇവിടെ ലഭ്യമല്ല. ആഴ്ചയില്‍ രണ്ടുദിവസമാണ് ഇവിടെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഇരുചക്ര, നാലുചക്ര വാഹനങ്ങളിലെ പരിശീലനം പൂര്‍ത്തിയാക്കി ഓരോ ആഴ്ചയിലും 200ഓളം അപേക്ഷകരാണ് ടെസ്റ്റിനെത്തുന്നത്.


രാവിലെ 8.30ന് ആരംഭിക്കുന്ന ടെസ്റ്റ് ഉച്ചക്ക് രണ്ടുവരെ നീളും. ഈ സമയം മുഴുവൻ ഇരിക്കാനുള്ള സൗകര്യമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത അവസ്ഥയാണ്.  വര്‍ഷങ്ങള്‍ക്ക് മുമ്ബ് അന്നത്തെ എം.എല്‍.എ ഇ.എസ്. ബിജിമോളാണ് 1.80 ലക്ഷം ചിലവില്‍ പാറമടയുടെ പ്രവേശന കവാടത്തില്‍ ഗേറ്റ് നിര്‍മിച്ചത്. ഇതിനുശേഷം മറ്റൊരു വികസന പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിങ് ടെസ്റ്റ് ദിനത്തിലെത്തുന്ന നിരവധി സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ മഴയിലും വെയിലിലും നിന്നുവേണം ടെസ്റ്റ് പൂര്‍ത്തിയാക്കാൻ. ശൗചാലയവും കുടിവെള്ളവുമില്ലാത്തതുമൂലം അപേക്ഷകര്‍ക്കൊപ്പം ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാകുന്നു. പാറമട ഭൂമി റവന്യൂ വകുപ്പിന്‍റെ കൈവശമായതിനാല്‍ ഇവിടെ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്താണ് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതെന്ന് വാഴൂര്‍ സോമൻ എം.എല്‍.എ വ്യക്തമാക്കുമ്ബോള്‍ സര്‍ക്കാറിന് ഫീസ് നല്‍കി ടെസ്റ്റിനെത്തുന്ന അപേക്ഷകരുടെ ദുരിതം പരിഹാരമില്ലാതെ നീളുകയാണ്.