ഇടുക്കി മാങ്കുളത്ത് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു.

ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിലാണ് അപകടമുണ്ടായത്.
അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്കെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘത്തിലുള്ളവരാണിവര്‍.

മാങ്കുളം ആനക്കുളത്ത് നിന്ന് ഒരുകിലോമീറ്ററോളം അകലെയാണ് പാറക്കുട്ടിയില്‍. വിനോദയാത്രയ്ക്കെത്തിയവരില്‍ അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്.

ഇവരില്‍ മൂന്നുപേര്‍ മുങ്ങിപോവുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാട്ടുകാരടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുട്ടികളെ ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.