കണ്ണീരണിഞ്ഞ് നാട്…! ഷീബയുടെ പോസ്റ്റ്മോ‍ര്‍ട്ടം ഇന്ന്; നെടുങ്കണ്ടത്ത് ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ പ്രതിഷേധം ശക്തം

Spread the love

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്.

video
play-sharp-fill

ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേല്‍ ദിലീപിന്‍റെ ഭാര്യ ഷീബയാണ് മരണത്തിന് കീഴടങ്ങിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്ത് എത്തിക്കും. ബാങ്ക് നടപടിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്‌എൻഡിപി യോഗവും ഇന്ന് പ്രതിഷേധം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹവുമായി ബാങ്കിലേക്ക് മാർച്ച്‌ നടത്താനാണ് എസ്‌എൻഡിപിയുടെ തീരുമാനം. മുൻ ഉടമയില്‍ നിന്നും വായ്പ നിലനിർത്തിയാണ് ഷീബയും കുടുംബവും സ്ഥലവും വീടും വാങ്ങിയത്.

തിരച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് കോടതി അനുമതിയോടെ ജപ്തി നടത്താനെത്തിയത്. ഷീബയുടെയും കുടുംബത്തിന്‍റെയും പേരില്‍ വായ്പ നല്‍കിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഷീബയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും പൊള്ളലേറ്റിരുന്നു.