video
play-sharp-fill

ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ പെൻസിൽ കുത്തിപ്പിടിച്ചു ; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ പെൻസിൽ കുത്തിപ്പിടിച്ചു ; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

Spread the love

 

സ്വന്തം ലേഖകൻ

വെള്ളിയാമറ്റം: ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ കുത്തിപ്പിടിച്ച പെൻസിൽ ശരീരത്തിൽ തറച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പെൻസിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം ഇരിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന സുഹൃത്ത് പെൻസിൽ ബഞ്ചിനുമുകളിൽ കുത്തിപ്പിടിക്കുകയായിരുന്നു.

പെട്ടെന്നു ബെഞ്ചിലേക്കിരുന്ന വിദ്യാർഥിയുടെ പിൻഭാഗത്ത് പെൻസിൽ തുളച്ചുകയറി. തുടർന്ന് മൂലമറ്റം ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ കുട്ടിയെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൻസിൽ പുറത്തെടുത്ത് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group