
ഇടുക്കിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാധിക്ഷേപം; വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി; പരാതി പിൻവലിക്കാൻ ആരോപണ വിധേയനായ അദ്ധ്യാപകന്റെ സമ്മർദ്ദം; പോക്‌സോ കേസാടാ, അകത്ത് പോവും. ജീവിതം പോകും’. എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്നമാക്കല്ലേയെന്ന് പറയാമോയെന്നും മറ്റൊരു വിദ്യാർത്ഥിയോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്
തൊടുപുഴ: എന്‍എസ്‌എസ് ക്യമ്പിനെത്തിയ വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാധിക്ഷേപം നടത്തിയതിന് പോക്സോ കേസ് ചുമത്തി അധ്യാപകനെതിരം പൊലീസ്യ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഹരി ആർ. വിശ്വനാഥനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആർഎസ്എസ് അനുകൂല അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് അദ്ധ്യാപകൻ.
പരാതി പിൻവലിക്കാൻ ആരോപണ വിധേയനായ അദ്ധ്യാപകന്റെ സമ്മർദ്ദവും നക്കുന്നു. വിദ്യാർത്ഥിയെ വിളിച്ചു സമ്മർദം ചെലുത്തുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. തന്റെ ഭാവി പോകുമെന്നും പരാതി പിൻവലിക്കാൻ വിദ്യാർത്ഥിനിയുടെ മേൽ സമ്മർദം ചെലുത്തണമെന്നും മറ്റൊരു വിദ്യാർത്ഥിയോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്
‘പോക്‌സോ കേസാടാ, അകത്ത് പോവും. ജീവിതം പോകും’. എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്നമാക്കല്ലേയെന്ന് പറയാമോയെന്നും കേസിൽ പ്രതിയായ അദ്ധ്യാപകൻ ഹരി ആർ വിശ്വനാഥ് മറ്റൊരു വിദ്യാർത്ഥിയെ വിളിച്ച് ചോദിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി പിൻവലിക്കാൻ അദ്ധ്യാപകൻ പല വഴിക്കും ശ്രമം നടത്തി വരുന്നതായിട്ടാണ് സൂചന. വിദ്യാർത്ഥിനിക്കൊപ്പം ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ചിലരെ മൊബൈൽ ഫോണിൽ വിളിച്ച് പെൺകുട്ടിയോട് പരാതി പിൻവലിപ്പിക്കാൻ പറയണമെന്നും ഇതിനായി എന്തുവേണമെങ്കിലും നൽകാമെന്നും അദ്ധ്യാപകൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
പെൺകുട്ടികളുടെ വീട്ടിലെത്തി ക്ഷമ പറയാൻ താൻ തയ്യാറാണെന്നും മേലിൽ താൻ പെൺകുട്ടികളോട് മിണ്ടുക പോലുമില്ലന്നും അദ്ധ്യാപകൻ താണ് കേണ് പറയുന്നുണ്ട്.വിദ്യാർത്ഥിയുടെ പേര് വിളിച്ചുകൊണ്ടാണ് അദ്ധ്യാപകൻ സംസാരിക്കുന്നത്.
‘ സാർ ചെയ്ത കാര്യമല്ലെ , സാറിന്റെ സ്വഭാവം എനിക്ക് നേരത്തെ മുതൽ അറിയാം, കഴിഞ്ഞ വർഷവും സംഭവിച്ചത് ഇതു തന്നെ അല്ലെ’ എന്നാണ് വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നുള്ള മറുപടി.
അത് കേസായെന്നും പൊലീസ് മൊഴി എടുക്കാൻ എത്തുമെന്നും എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ധ്യാപകൻ വിദ്യാർത്ഥിയുമായി സംഭാഷണം തുടങ്ങുന്നത്. പൊലീസ് വരുമ്പോൾ നടന്ന കാര്യം എന്താണെന്ന് അവരോട് പറയും എന്ന് വിദ്യാർത്ഥി പ്രതികരിക്കുമ്പോൾ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് വീണ്ടും വീണ്ടും അദ്ധ്യാപകൻ ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ട്.
സംഭാഷണത്തിൽ നിന്നും ഇത് അദ്ധ്യാപകന്റെ ഭാഗത്തുനിന്നുള്ള ഇത്തരത്തിൽപ്പെട്ട ആദ്യത്തെ സംഭവം അല്ലെന്നാണ് വ്യക്തമാവുന്നത്. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സ്‌കൂളിൽ നിന്നും സംഘടിപ്പിച്ച എൻഎസ്എസ് ക്യാംപിൽ വച്ച് അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പിൻതുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തു.
വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി ഉയർന്നതിനെ തുടർന്ന് അദ്ധ്യാപകൻ ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
എട്ട് വിദ്യാർത്ഥിനികൾക്ക് ഇത്തരത്തിൽ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് ഈ വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഒരു പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പത്തനംതിട്ട സ്വദേശിയായ അദ്ധ്യാപകൻ ഇടുക്കി കേന്ദ്രീകരിച്ച് ആർഎസ്എസ് സംഘടനാ പ്രവർത്തനം നടത്തുന്നയാൾ കൂടിയാണ്. ബിജെപി അനുകൂല അദ്ധ്യാപകസംഘടനയിലെ സജീവ പ്രവർത്തകനും. അദ്ധ്യാപകനെതിരെ മുൻപും സമാനസംഭവങ്ങളിൽ പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നടപടികൾ തുടങ്ങി.